കല്‍പറ്റ: സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിനാല്‍ ആദിവാസികള്‍ ജനുവരി ഒന്നു മുതല്‍ നില്‍പുസമരം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായും ഡിസംബര്‍ 17ന് വയനാട് കലക്ടറേറ്റിന് മുന്നില്‍ സൂചനാ നില്‍പുസമരം നടത്തുമെന്നും ആദിവാസി ഗോത്ര മഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് രൂപവത്കരിച്ച ‘ഊരുവികസന മുന്നണി’യും സമരത്തിന് പിന്തുണ നല്‍കും. ആദിവാസികള്‍, ദലിതര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് പുതിയ രാഷ്ട്രീയവേദി രൂപവത്കരിച്ചത്. കഴിഞ്ഞ നില്‍പുസമരം ഒത്തുതീര്‍പ്പാക്കി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിച്ചിട്ടില്ല. ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19,600 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പതിച്ചുനല്‍കുക, ആദിവാസി മേഖലകള്‍ അഞ്ചാം പട്ടികയിലുള്‍പ്പെടുത്തുക, മുത്തങ്ങയില്‍നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക, നഷ്ടപരിഹാരം നല്‍കുക, പുനരധിവാസപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. ഇതിനാലാണ് സമരം പുനരാരംഭിക്കുന്നത്. ഇടതുവലത് മുന്നണികള്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ തടവറയിലാണ്്. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയാണ് ഭരിക്കുന്നത്. അപകടത്തില്‍പെടുന്നവര്‍ക്കുള്ള ആനുകൂല്യത്തില്‍പോലും സര്‍ക്കാര്‍ വിവേചനം കാട്ടുന്നുണ്ട്. ഇല്ളെങ്കില്‍ മുത്തങ്ങസമരത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിനും അതിക്രമത്തിനിരയായവര്‍ക്കും നഷ്ടപരിഹാരം നല്‍കുമായിരുന്നു. ഇടതുവലത് മുന്നണികള്‍ സമ്പന്നരായ മതജാതി സമുദായങ്ങളുടെ തടവറയിലാണ്. വെള്ളാപ്പള്ളി നടേശന്‍ വിശാല ഹിന്ദുഐക്യത്തെ കൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അടിത്തറപാകിയത് ഇടതുവലത് മുന്നണികളാണ്. ഇതിനാല്‍ വെള്ളാപ്പള്ളിയുടെ വാക്കുകള്‍ തള്ളിക്കളയേണ്ടതില്ല. അപകട മതേതര മുഖംകൊണ്ട് പുതിയ രാഷ്ട്രീയ ധ്രുവീകരണത്തെ തടഞ്ഞുനിര്‍ത്താനാവില്ല. ഇതിനാലാണ് ആദിവാസികളും ഊരുവികസന മുന്നണി എന്ന രാഷ്ട്രീയവേദി രൂപംനല്‍കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഗോത്ര മഹാസഭ അധ്യക്ഷ സി.കെ. ജാനു, ജില്ലാ കൗണ്‍സില്‍ അംഗം രമേശന്‍ കൊയാലിപ്പുര, സംസ്ഥാന കൗണ്‍സില്‍ അംഗം വിനീത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.