അഗതി ആശ്രയ: 57 പദ്ധതികള്‍ക്ക് അംഗീകാരം

കല്‍പറ്റ: കുടുംബശ്രീയുടെ അഗതി ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 57 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. അഗതികളായവര്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയാണ് അഗതി ആശ്രയ. അവശതയുള്ളവരെ കണ്ടത്തെി അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി കൈത്താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യം. 3557 സ്ത്രീകളും 1788 പുരുഷന്മാരും 1209 കുട്ടികളുമുള്‍പ്പെടെ 6554 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതിക്കായി 40 ശതമാനം ചലഞ്ച് ഫണ്ട് കുടുംബശ്രീയും 60 ശതമാനം പഞ്ചായത്ത് വിഹിതവുമാണ്. മുഴുവന്‍ സി.ഡി.എസുകളില്‍നിന്ന് എസ്.ടി അഗതി ആശ്രയ പദ്ധതി സമര്‍പ്പിച്ച ഏക ജില്ല വയനാടാണ്. അഗതി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, മരുന്ന്, ചികിത്സ എന്നിവയാണ് കുടുംബശ്രീ ചലഞ്ച് ഫണ്ട് മുഖേന നടപ്പിലാക്കുന്നത്. വീട്, റോഡ്, വൈദ്യുതി, കുടിവെള്ളം, വീട് പുനരുദ്ധാരണം എന്നിവ പഞ്ചായത്ത് വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്. മൂന്ന് വര്‍ഷമാണ് പദ്ധതി കാലാവധി. 78 പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത്. ഇതില്‍ 57 പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. 10 പദ്ധതികള്‍ അനുമതിക്കായി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുകയും 11 പദ്ധതികള്‍ തദ്ദേശ ഭരണ സ്ഥാപനത്തിന്‍െറ അനുമതിക്കായും കൈമാറിയിട്ടുണ്ട്. ആശ്രയ പദ്ധതിക്ക് നല്‍കിയ ചലഞ്ച് ഫണ്ട് 15 ലക്ഷത്തില്‍നിന്ന് 25 ലക്ഷം രൂപയായി ഉയര്‍ത്തി. കാര്യക്ഷമവും സുഗമവുമായ പദ്ധതി നിര്‍വഹണത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും, സെക്രട്ടറി കണ്‍വീനറുമായ ഒമ്പതംഗ വിലയിരുത്തല്‍ സമിതിയും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.