പുല്ലുമലയിലെ റോഡ് വീതികൂട്ടല്‍ പ്രഹസനമാകുന്നു

കേണിച്ചിറ: ബീനാച്ചി-പനമരം റോഡില്‍ പുല്ലുമലഭാഗത്ത് വീതികൂട്ടിയത് പ്രഹസനമായതായി ആക്ഷേപം. വൈദ്യുതിപോസ്റ്റുകളും മരങ്ങളും മാറ്റാത്തതിനാല്‍ വാഹനാപകടങ്ങള്‍ ഇവിടെ പതിവാകുകയാണ്. ബീനാച്ചി-പനമരം റോഡ് പുല്ലുമലയിലാണ് ഏറ്റവും വീതികുറവ്. ഒരു കിലോമീറ്ററോളം നീളത്തില്‍ ഇരുവശങ്ങളിലും സ്വകാര്യ എസ്റ്റേറ്റായതാണ് വീതികൂട്ടലിന് തടസ്സമായിരുന്നത്. എന്നാല്‍, എസ്റ്റേറ്റുടമകള്‍ സമ്മതിച്ചതോടെ രണ്ടു വര്‍ഷം മുമ്പാണ് ഇവിടം വീതികൂട്ടിയത്. എന്നാല്‍, വൈദ്യുതിപോസ്റ്റുകളും മരങ്ങളും മാറ്റിയിരുന്നില്ല. വേഗത്തിലത്തെുന്ന വാഹനങ്ങള്‍ സൈഡ് കൊടുക്കേണ്ടിവരുമ്പോഴാണ് അപകടമുണ്ടാകുന്നത്. കഴിഞ്ഞദിവസവും ഒരു ബസ് മരത്തിലിടിച്ചിരുന്നു. ബത്തേരി പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണ് റോഡ് ഈയവസ്ഥയില്‍ തുടരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.