മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണ്‍ ആത്മഹത്യ ചെയ്തിട്ട് തിങ്കളാഴ്ച ഒരുമാസം തികയുന്നു. ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ചുള്ള പൊലീസിന്‍െറയും പാര്‍ട്ടിയുടെയും അന്വേഷണം എങ്ങുമത്തെിയില്ല. മാനന്തവാടി നഗരസഭയിലെ പുത്തന്‍പുര വാര്‍ഡില്‍ യു.ഡി.എഫിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച ജോണ്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നവംബര്‍ എട്ടിന് രാവിലെ എട്ടുമണിയോടെ മാനന്തവാടി ബ്ളോക് കോണ്‍ഗ്രസ് ഓഫിസില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, സെക്രട്ടറി സില്‍വി തോമസ്, ബ്ളോക് വൈസ് പ്രസിഡന്‍റ് വി.കെ. ജോസ്, മുന്‍ ഗ്രാമപഞ്ചായത്തംഗം ലേഖ രാജീവന്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. തോല്‍വിക്കും മരണത്തിനും ഇവരാണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പി.വി. ജോണ്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് ആരോപണ വിധേയരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടികള്‍ എടുക്കാതെ ഒളിച്ചുകളിക്കുകയാണ്. പാര്‍ട്ടിയാകട്ടെ വി.കെ. ജോസിനെയും ലേഖ രാജീവനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കുകയും ചെയ്തു. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബുവും വി.എ. നാരായണന്‍, എം.പി. ജാക്സണ്‍ എന്നിവരും ഉള്‍പ്പെട്ട കമീഷന്‍ മാനന്തവാടിയിലും കല്‍പറ്റയിലുമായി ആരോപണ വിധേയരുള്‍പ്പെടെയുള്ള 300ഓളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. മാനന്തവാടിയിലെ തെളിവെടുപ്പിനിടെ സംഘര്‍ഷവും പോസ്റ്റര്‍ പ്രചാരണങ്ങളും നടന്നു. കമീഷന്‍ കെ.പി.സി.സിക്ക്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തീരുമാനം വൈകുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിന് പുറമെ പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കെ.പി.സി.സി തീരുമാനമെടുക്കുകയെന്നാണ് സൂചന. തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്നും പറയപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കെ. മുരളീധരന്‍ എം.എല്‍.എ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും ഒടുവില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനും ജോണിന്‍െറ വീട്ടിലത്തെി. ഇതുകൊണ്ടൊന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ജോണിന്‍െറ മരണവുമായി ബന്ധപ്പെട്ട വികാരം ശമിപ്പിക്കാനായില്ല. പേരിനൊരു നടപടിയാണ് നേതൃത്വം എടുക്കുന്നതെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രഹസ്യമായി പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്തുള്ള തീരുമാനമാകും നേതൃത്വത്തില്‍ നിന്നും ഉണ്ടാവുകയെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.