സഞ്ചാരികള്‍ക്ക് ശല്യമായി വാനരവിഹാരം

കല്‍പറ്റ: പൂക്കോട് തടാകത്തിലത്തെുന്ന വിനോദസഞ്ചാരികള്‍ കുരങ്ങുശല്യം കാരണം പൊറുതിമുട്ടുന്നു. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ നീളുന്ന വാനരശല്യത്തിന് പ്രതിവിധിയില്ലാതെ തടാകത്തിലെ ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. തടാക പരിസരം മുഴുവന്‍ നിറയുന്ന ഒട്ടേറെ കുരങ്ങുകള്‍ കുട്ടികളുടെ പാര്‍ക്കില്‍ ഉള്‍പ്പെടെ സൈ്വരവിഹാരം നടത്തുകയാണ്. കളിക്കാനുള്ള സൈ്ളഡുകളും മറ്റും ഇവ കൈയടക്കി വെച്ചതിനാല്‍ കുട്ടികള്‍ക്ക് അവ ഉപകാരപ്പെടുന്നില്ല. തടാക പരിസരത്തുള്ള കച്ചവടക്കാരാണ് വാനരശല്യം കൊണ്ട് പൊറുതിമുട്ടുന്നത്. ഒന്നിച്ച് കട ‘കൊള്ളയടിക്കാന്‍’ എത്തുന്ന വാനരസംഘത്തെ ചെറുത്തുനില്‍ക്കുകയെന്നത് ശ്രമകരമാണെന്ന് സ്റ്റാള്‍ നടത്തുന്നവര്‍ പറയുന്നു. കണ്ണുതെറ്റിയാല്‍ കടയില്‍നിന്ന് ഇവ ഭക്ഷണസാധനങ്ങളും മറ്റും മോഷ്ടിക്കും. വടികളടക്കമുള്ളവയുമായി മുഴുവന്‍ സമയവും കടയില്‍തന്നെ കാവലിരിക്കുകയേ രക്ഷയുള്ളൂ. കടയിലിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ കൈകളില്‍നിന്നുവരെ ഭക്ഷണപദാര്‍ഥങ്ങള്‍ അപഹരിക്കുന്നതും പതിവായിരിക്കുന്നു. ഭക്ഷണപദാര്‍ഥങ്ങളുമായി പരിസരത്തുകൂടെ നടക്കുന്ന കുട്ടികള്‍ അടക്കമുള്ളവരെ കുരങ്ങന്മാര്‍ വളയുകയാണ്. പൂക്കോട് തടാക പരിസരത്തെ പാര്‍ക്കില്‍ കുട്ടികളുടെ സൈ്ളഡ് വാനരന്മാര്‍ കൈയടക്കിയപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.