മാനന്തവാടി: കിരീടലക്ഷ്യം മനസ്സിലുറപ്പിച്ച് ട്രാക്കിലിറങ്ങിയ കരുത്തര്‍ അത് നിറവേറ്റി. ഏഴാമത് റവന്യൂ ജില്ലാ സ്കൂള്‍ കായികകിരീടം മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഒരു വര്‍ഷംകൂടി സ്വന്തം. മീനങ്ങാടിയുടെ ചിറകിലേറി ഉപജില്ലാകിരീടം ബത്തേരിക്കും സ്വന്തം. ഈ വര്‍ഷം കായികാധ്യാപക ജോലിയില്‍നിന്ന് വിരമിക്കുന്ന മീനങ്ങാടിയുടെ സുജാത ടീച്ചര്‍ക്കുള്ള കുട്ടികളുടെ ഉപഹാരംകൂടിയായി ചാമ്പ്യന്‍പട്ടം. 43 താരങ്ങളുമായാണ് മീനങ്ങാടി മേളക്കത്തെിയത്. കഴിഞ്ഞതവണയും ഇവര്‍ക്കായിരുന്നു കിരീടം. ഇത്തവണത്തേതുകൂടിയാകുമ്പോള്‍ അഞ്ചുതവണ കിരീടം നേടുന്നവരായി മീനങ്ങാടി. ജില്ലാ കായികമേളയില്‍ മുന്‍വര്‍ഷങ്ങളില്‍ കാട്ടിക്കുളവും കാക്കവയലും ഓരോതവണയും ജേതാക്കളായിട്ടുണ്ട്. 24 സ്വര്‍ണം, 13 വെള്ളി, 15 വെങ്കലം എന്നിവയോടെ 124 പോയന്‍റാണ് മീനങ്ങാടി സ്വന്തമാക്കിയത്. പോയന്‍റ് നിലയില്‍ ഇവര്‍ എതിരാളികളെ ഏറെ പിന്നിലാക്കി. കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് രണ്ടാംസ്ഥാനം നേടിയത്. 14 സ്വര്‍ണം, എട്ടു വെള്ളി, അഞ്ചു വെങ്കലം എന്നിവയുമായി 99 പോയന്‍റാണ് ഇവര്‍ക്കുള്ളത്. എട്ടു സ്വര്‍ണം, 13 വെള്ളി, അഞ്ചു വെങ്കലം എന്നിവനേടി 84 പോയന്‍േറാടെ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് മൂന്നാംസ്ഥാനത്ത്. വടുവഞ്ചാല്‍ ഉള്‍പ്പെടെ ആദ്യ നാലു സ്ഥാനം സര്‍ക്കാര്‍വിദ്യാലയങ്ങളാണ് നേടിയതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഉപജില്ലാവിഭാഗത്തില്‍ 53 സ്വര്‍ണം, 44 വെള്ളി, 34 വെങ്കലവം എന്നിവ നേടി 460 പോയന്‍േറാടെ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനത്താണ്. 19 സ്വര്‍ണം, 33 വെള്ളി, 25 വെങ്കലം നേടി 240 പോയന്‍േറാടെ മാനന്തവാടി ഉപജില്ലയാണ് രണ്ടാമത്. 15 സ്വര്‍ണം, 13 വെള്ളി, 24 വെങ്കലവുമായി 142 പോയന്‍േറാടെ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം എ. ദേവകി അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍ സമ്മാനം നല്‍കി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍, ജില്ലാ പഞ്ചായത്തംഗം ഒ.ആര്‍. രഘു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സെര്‍വിന്‍ സ്റ്റാനി, ശോഭ രാജന്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ദിലിന്‍ സത്യനാഥ്, പി.ഡി. തോമസ്, നിര്‍മല വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഇ.ഒ എം. ബാബുരാജ് പതാക താഴ്ത്തി. ആതിഥേയ സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. മാനുവല്‍ സ്വാഗതവും ജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി പി.സി. ജോണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.