കോഴിക്കോട്: ഷൊര്‍ണൂര്‍-മംഗളൂരുപാത വൈദ്യുതീകരണം, ഓട്ടോമാറ്റിക് സിഗ്നലിങ് സിസ്റ്റം തുടങ്ങിയവക്ക് മുന്‍ഗണന നല്‍കിയുള്ള അടിസ്ഥാനസൗകര്യ വികസനമാണ് ജില്ലക്ക് അത്യാവശ്യമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചര്‍ച്ച അഭിപ്രായപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി, റെയില്‍വേമന്ത്രി എന്നിവര്‍ക്ക് ഒക്ടോബറില്‍ നിവേദനം നല്‍കാനും അസോസിയേഷന്‍ സംഘടിപ്പിച്ച വിവിധ സംഘടനകളുടെയും പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. വൈദ്യുതീകരണം പൂര്‍ത്തീകരിക്കാത്തതാണ് കൂടുതല്‍ ട്രെയിനുകള്‍ ജില്ലക്ക് ലഭിക്കാതിരിക്കാന്‍ കാരണം. ഇക്കാര്യമുന്നയിച്ച് പലതവണ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. ഓട്ടോമാറ്റിക് സിഗ്നലിങ് സിസ്റ്റമാണ് ട്രെയിന്‍ യാത്ര മെച്ചപ്പെടാന്‍ അത്യാവശ്യമായ മറ്റൊരു പ്രധാന ഘടകം. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ചെന്നൈയില്‍ സെപ്റ്റംബറില്‍ നടക്കുന്ന അസോസിയേഷന്‍ നിര്‍വാഹകസമിതി യോഗത്തിനുശേഷം മന്ത്രിയെ കാണുമെന്ന് അദ്ദേഹം പറഞ്ഞു. പരാതികളും നിര്‍ദേശങ്ങളും ക്രോഡീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്‍റ് എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. ഫിലിപ് കെ. ആന്‍റണി മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.