പുറമേരി എളയടത്ത് യൂത്ത് ലീഗുകാര്‍ ഏറ്റുമുട്ടി

നാദാപുരം: പുറമേരി പഞ്ചായത്തിലെ എളയിടത്ത് മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു വീടിനുനേരെ കല്ളേറും ആക്രമണവും നടന്നു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന അടിപിടിയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. മടത്തില്‍താഴെ ശാക്കിര്‍, മലയില്‍ റഹീം, വണ്ണാന്‍റവിട റമീസ് എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു ഏറ്റുമുട്ടല്‍. മലയില്‍ ഇബ്രാഹിമിന്‍െറ വീടാണ് അടിച്ചുതകര്‍ത്തത്. വീടിന്‍െറ ജനല്‍ ഗ്ളാസുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം വെളുത്തപറമ്പത്ത് സലീം എന്ന യൂത്ത്ലീഗ് പ്രവര്‍ത്തകന്‍െറ വീടിന് മുന്നില്‍ ചിലര്‍ സംഘടിതമായി വന്ന് പടക്കംപൊട്ടിച്ചതായി പറയുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരെ അനുകൂലിക്കുന്ന വിഭാഗവും എതിര്‍വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. യൂത്ത്ലീഗ് എളയടം യൂനിറ്റ് പ്രസിഡന്‍റ് വണ്ണാങ്കണ്ടി റമീസിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം സംഘടിച്ചത്തെി ആക്രമണം നടത്തിയതാണെന്ന് എതിര്‍ വിഭാഗം ആരോപിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ശനിയാഴ്ച രാത്രി ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടിയത്. സൈക്കിള്‍ചെയിന്‍, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങളുമായാണ് ഇവര്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റവരെ നാദാപുരം, വടകര ഗവ. ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.