കുട്ടികള്‍ കൈകോര്‍ത്തു; ആറാട്ടുപാറയെ സംരക്ഷിക്കാന്‍

കുമ്പളേരി: ആറാട്ടുപാറ ഉള്‍പ്പെടെയുള്ള പാറകളും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ളബ്, മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, ഡി.ടി.പി.സി എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആറാട്ടുപാറയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുത്തു. എടക്കല്‍ ഗുഹ മാനേജര്‍ പി.എം. രതീഷ്ബാബു ഫ്ളാഗ് ഓഫ് ചെയ്തു. പി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം സാഹിത്യകാരന്‍ മണ്ണത്തൂര്‍ വിത്സന്‍ ഉദ്ഘാടനം ചെയ്തു. എം. അശ്വിനി, എന്‍.കെ. ജോര്‍ജ്, ഹരിത തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.