സുല്‍ത്താന്‍ ബത്തേരി: നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ വിവാദത്തിലായ പഞ്ചായത്ത് സ്റ്റാള്‍ പൂട്ടിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ കോടതി സ്റ്റേ നിലനില്‍ക്കുന്നതായി സ്റ്റാള്‍ ഉടമയുടെ വക്കീല്‍ അവകാശപ്പെട്ടു. തിങ്കളാഴ്ച നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം തുടര്‍ നടപടികളുണ്ടാവുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 2015 മേയില്‍ സ്റ്റാളില്‍നിന്ന് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദ് ചെയ്ത് സ്റ്റാള്‍ പൂട്ടിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ സ്റ്റാള്‍ ഉടമ കോടതിയില്‍നിന്ന് ജൂണ്‍ 16 വരെ സ്റ്റേ വാങ്ങി. പിന്നീട് കോടതി സ്റ്റേ ജൂലൈ അഞ്ചുവരെ നീട്ടി. സ്റ്റാളില്‍നിന്ന് കഴിഞ്ഞ ദിവസം വീണ്ടും പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതോടെ സ്റ്റാള്‍ പൂട്ടിക്കാന്‍ നടപടിയാവശ്യപ്പെട്ട് യുവജന സംഘടനകളും മര്‍ച്ചന്‍റ്സ് അസോസിയേഷനും രംഗത്തുവന്നിരുന്നു. ഉപരോധത്തെ തുടര്‍ന്ന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച സ്റ്റാളിലത്തെിയപ്പോഴാണ് കോടതി സ്റ്റേ ആഗസ്റ്റ് 18 വരെ നീട്ടിയതായി ഇയാളുടെ അഭിഭാഷകന്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.