കല്‍പറ്റ: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് ഉപരോധിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് ഉപരോധം തുടങ്ങും. 10 മണിക്ക് പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രഫ. പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും. കേരള സര്‍ക്കാറിന്‍െറ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് അപേക്ഷിച്ച് വര്‍ഷങ്ങളായി ഭൂമിക്കുവേണ്ടി കാത്തിരിക്കുന്ന മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കണം. വയനാട് ജില്ലയിലെ 49 വില്ളേജുകളിലായി 4672 ആളുകള്‍ പദ്ധതിയില്‍ അപേക്ഷകരായുണ്ട്. ഇവരില്‍ ചുരുക്കം പേര്‍ക്ക് മാത്രമാണ് ഭൂമി കിട്ടിയത്. ലഭിച്ച ഭൂമിയില്‍ ഭൂരിഭാഗവും വാസയോഗ്യമല്ല. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്‍റ് വീതം നല്‍കുമെന്നു പറഞ്ഞ സര്‍ക്കാര്‍ പട്ടയം മാത്രം നല്‍കി കബളിപ്പിക്കുകയാണ്. ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് നല്‍കുന്നത് കോളനികളെ സൃഷ്ടിക്കുന്നതിലേക്കാണ് എത്തുക. മൂന്ന് സെന്‍റ് എന്നുള്ളത് 10 സെന്‍റായി വര്‍ധിപ്പിക്കണം. ഭൂരഹിതര്‍ക്ക് അതത് താലൂക്കില്‍ തന്നെ ഭൂമി നല്‍കണം. ജില്ലയില്‍ ആയിരക്കണക്കിന് ഏക്കറുകളാണ് കുത്തകകള്‍ കൈയടക്കിവെച്ചിരിക്കുന്നത്. ഇത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. ജില്ലാ ജന. സെക്രട്ടറി ജോസഫ് അമ്പലവയല്‍, ഭൂസമര സമിതി കണ്‍വീനര്‍ പി.എച്ച്. ഫൈസല്‍, പി. അബ്ദുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.