നെല്‍കൃഷി നാടിന് ഉത്സവമായി

മാനന്തവാടി: ‘നെല്ലിലേക്ക് മടങ്ങൂ, മണ്ണിനും മനുഷ്യനും വേണ്ടി’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ഞാറുനടീല്‍ നാടിന് ഉത്സവമായി. തോണിച്ചാല്‍ യുവജന വായനശാലയുടെ കീഴിലുള്ള യുവജന സ്വാശ്രയസംഘമാണ് തോണിച്ചാല്‍ കാവറ്റവയലില്‍ കൃഷിയിറക്കിയത്. ഗന്ധകശാല, ആതിര വിത്തുകളാണ് 10 ഏക്കര്‍ സ്ഥലത്ത് കൃഷിചെയ്യുന്നത്. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കൊപ്പം മാനന്തവാടി, കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ നൂറോളം എന്‍.എസ്.എസ് വിദ്യാര്‍ഥികളും പങ്കാളികളായി. പരമ്പരാഗത തുടിതാളത്തിന്‍െറയും നൃത്തത്തിന്‍െറയും ആരവത്തോടെയാണ് ഞാറുനടീല്‍ നടന്നത്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു ഉദ്ഘാടനം ചെയ്തു. എടവക കൃഷി ഓഫിസര്‍ ആര്‍. മണികണ്ഠന്‍, പഞ്ചായത്തംഗം മനു കുഴിവേലി, എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ജോസഫ്, ഒ.കെ. സത്യന്‍, എം.പി. വത്സന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.