മാനന്തവാടി: വിവാദമായ അനന്തോത്തുകുന്ന് മൈനര്‍ സ്വത്ത് പ്രശ്നം വഴിത്തിരിവില്‍. ഭൂമി അളന്ന് ഏറ്റെടുത്ത് തരുന്നതിന് കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. ഉടമകളെന്ന് അവകാശപ്പെടുന്ന മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മലപ്പുറം തിരൂരങ്ങാടി അബൂബക്കര്‍ ചെങ്ങാട്, തിരൂരങ്ങാടി പി. സുധീപ് എന്നിവരാണ് ഹരജി നല്‍കിയത്. 5 സി.206 ഒ.പി നമ്പര്‍ 1927-15 പ്രകാരം അഭിഭാഷകരായ കെ. ജയകുമാര്‍, ബി. കൃഷ്ണന്‍, ഒ.വി. മണിപ്രസാദ് എന്നിവര്‍ മുഖേനയാണിത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി പട്ടികവര്‍ഗ യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു, ജില്ലാ കലക്ടര്‍, മാനന്തവാടി ഡിവൈ.എസ്.പി തുടങ്ങിയവര്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ജയലക്ഷ്മിയുടെ ഇടപെടല്‍ മൂലം പൊലീസ് -റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കാനുള്ള നടപടികള്‍ അട്ടിമറിച്ചതായി ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രിക്കും ഉത്തര മേഖലാ എ.ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. 2005ലെ ഹൈകോടതി വിധി പ്രകാരം തിരുനെല്ലി, തൃശ്ശിലേരി, മാനന്തവാടി, പയ്യമ്പള്ളി, നല്ലൂര്‍നാട്, തവിഞ്ഞാല്‍ വില്ളേജുകളിലാണ് 400 ഏക്കര്‍ ഭൂമി മേല്‍പറഞ്ഞവര്‍ക്ക് അളന്നുനല്‍കാന്‍ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി കഴിഞ്ഞ ഡിസംബര്‍, ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ പൊലീസ് സഹായത്തോടെ റവന്യൂ അധികൃതര്‍ സ്ഥലം അളക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിച്ചു. 60ഓളം പേര്‍ കോടതിയെ സമീപിച്ച് ക്ളെയിം പെറ്റിഷന്‍ സമര്‍പ്പിച്ചു. മൈനറായിരിക്കെ തനിക്കവകാശപ്പെട്ട ഭൂമി വില്‍പന നടത്തിയതിനെതിരെ 1977ല്‍ അനന്തോത്ത് സ്വാമിയുടെ അനന്തരാവകാശി ഒണ്ടയങ്ങാടി എടപ്പടി പുഷ്കരാംബാളിന്‍െറ മകന്‍ രാമകൃഷ്ണന്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ രാമകൃഷ്ണന്‍ നിലവില്‍ ഹരജി നല്‍കിയ തിരൂരങ്ങാടി സ്വദേശികള്‍ക്ക് ഭൂമി വില്‍പന നടത്തുകയും ചെയ്തു. എന്നാല്‍, നിരവധി തവണ കൈമാറിയ ഭൂമിയില്‍ നിലവില്‍ 300ലധികം കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഈ ഭൂമിക്ക് നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് നികുതി സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ഇത് തടയണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രശ്നത്തില്‍ സര്‍ക്കാര്‍ നിയമപരമായി ഇടപെട്ടില്ളെങ്കില്‍ നിരപരാധികളായ നൂറുകണക്കിന് കുടുംബങ്ങള്‍ തെരുവിലിറങ്ങേണ്ടിവരും. 10 സെന്‍റ് മുതല്‍ ഒരേക്കര്‍ ഭൂമി വരെയുള്ളവരാണ് ഭൂരിഭാഗം പേരും. അധിക ഭൂമിയുള്ളവരില്‍നിന്ന് പണം ഈടാക്കി പ്രശ്നം തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നെങ്കിലും പരാജയപ്പെട്ടതോടെയാണ് ഉടമകളെന്ന് അവകാശപ്പെടുന്നവര്‍ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.