കുഞ്ഞോം പണിയ കോളനിയില്‍ ദുരിതജീവിതം

വെള്ളമുണ്ട: വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുമ്പോള്‍ കുഞ്ഞോം പണിയ കോളനിയില്‍ ഭവനരഹിതരായി കഴിയുന്നത് മുപ്പതിലധികം കുടുംബങ്ങള്‍. താമസിക്കാന്‍ ചോരാത്ത വീടില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ പത്തും പതിനഞ്ചും പേര്‍ വീതമാണ് അന്തിയുറങ്ങുന്നത്. പലരും ചോര്‍ന്നൊലിക്കുന്ന ഷെഡുകളിലാണ് ജീവിതം തള്ളിനീക്കുന്നത്. കനത്ത മഴയില്‍ ദുരിതം ഇരട്ടിക്കുന്നു. ഈ വര്‍ഷമാദ്യം തൊണ്ടര്‍നാട് പഞ്ചായത്തിലെ പല ഭാഗങ്ങളിലും മാവോവാദി സാന്നിധ്യമുണ്ടെന്ന പൊലീസ് കണ്ടത്തെലിനെ തുടര്‍ന്ന് ആദിവാസി കോളനികളിലെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍തലത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും ഇതുവരെ ഈ കോളനികളിലത്തെിയിട്ടില്ല. പ്രദേശത്തെ 58ഓളം പണിയ കുടുംബങ്ങളില്‍ വാസയോഗ്യമായ വീടുള്ളത് 20 പേര്‍ക്ക് മാത്രമാണ്. 15 വര്‍ഷം മുമ്പ് 30,000 രൂപ ചെലവില്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ വീടുകളില്‍ മിക്കവയും കാലപ്പഴക്കത്തിലും നിര്‍മാണത്തിലെ അശാസ്ത്രീയത കാരണവും തകര്‍ന്നനിലയിലാണ്. ആദിവാസി കോളനികളില്‍ മാവോവാദി സാന്നിധ്യത്തിന് കാരണം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാറിന്‍െറ പരാജയമാണെന്നായിരുന്നു കണ്ടത്തെല്‍. ഇതിന്‍െറ അടിസ്ഥാനത്തില്‍ വീടില്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് എത്രയും പെട്ടെന്ന് വീട് നിര്‍മിച്ചുനല്‍കുന്നതിനുള്ള പദ്ധതിക്ക് കോടികളുടെ പദ്ധതി കണ്ടിരുന്നെങ്കിലും മാസങ്ങള്‍ പിന്നിടുമ്പോഴും ഗുണഭോക്തൃ പട്ടിക പോലും പൂര്‍ണമായിട്ടില്ളെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.