മാനന്തവാടി: പച്ചത്തേങ്ങയുടെ സംഭരണ വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്തത് നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ജൂലൈ 31നാണ് കൃഷിവകുപ്പ് പച്ചത്തേങ്ങയുടെ സംഭരണ വില 28 രൂപയായി വര്‍ധിപ്പിച്ചത്. 2015 മേയ് ഒന്നുമുതല്‍ സംഭരിച്ച തേങ്ങക്കും ഈ വില നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിന്‍െറ നാളികേര സംഭരണ പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരഫെഡ് 25 രൂപ തോതിലാണ് തേങ്ങ സംഭരിക്കുന്നത്. അധികവില നല്‍കുന്നതിന് വിപണി ഇടപെടലിന്‍െറ ഭാഗമായി അഞ്ചുകോടി രൂപയും അനുവദിച്ചിരുന്നു. വിലയിടിവുമൂലം ബുദ്ധിമുട്ടുന്ന നാളികേര കര്‍ഷകരെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ സംഭരണ വില വര്‍ധിപ്പിച്ചത്. 2013 ജനുവരിയിലാണ് സര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്. 2015 ജൂലൈ വരെ സംസ്ഥാനത്താകെ 60,000 ടണ്‍ തേങ്ങയാണ് സംഭരിച്ചത്. 2013ല്‍ കോഴിക്കോട് ജില്ലയില്‍നിന്നാണ് ഏറ്റവുമധികം തേങ്ങ സംഭരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ തൃശൂര്‍ ജില്ലയാണ് സംഭരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സംഭരിക്കുന്ന തേങ്ങ കേരഫെഡാണ് വിവിധ ഉല്‍പന്നങ്ങളാക്കി വില്‍പന നടത്തുന്നത്. മലബാര്‍ മേഖലയിലെ തേങ്ങക്ക് ഗുണനിലവാരം കൂടുതലായതിനാല്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കയറ്റിപ്പോകുന്നുണ്ട്. ഇത് കേരഫെഡിന് തിരിച്ചടിയാണ്. വര്‍ധിപ്പിച്ച തുകക്ക് തേങ്ങ സംഭരിക്കാന്‍ കേരഫെഡ് തയാറായില്ളെങ്കില്‍ നിരവധി കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.