ക്ഷേത്രത്തിലെ സ്വര്‍ണപ്പൊട്ട്​ മോഷണം: പ്രതി പിടിയില്‍

ആറ്റിങ്ങല്‍: കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ കിടുത്തട്ട് ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി പൊട്ടിച്ച് പണവും, സ്വര്‍ണപ്പൊട്ടുകളും മോഷണം നടത്തിയ പ്രതി പിടിയില്‍. കീഴാറ്റിങ്ങല്‍ പാലാംകോണം പന്തുവിള മേലേ പുളിയറ വീട്ടില്‍ അനിക്കുട്ടന്‍ (37) ആണ് പിടിയിലായത്.

നഗരൂര്‍, ചിറയിന്‍കീഴ്, കല്ലമ്പലം, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് ഒരു ഡസനോളം മോഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രതി ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നിർദേശാനുസരണം കടയ്ക്കാവൂര്‍ എസ്.ഐ വിനോദ് വിക്രമാദിത്യന്‍, ഗ്രേഡ് എസ്.ഐ മാഹീന്‍, സി.പി.ഒമാരായ സന്തോഷ്, അരുണ്‍, ബിനു, ബിനോജ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - theft news-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.