തിരുവനന്തപുരം: വിദ്യാർഥികളില്ലാത്തതും മോശം പരീക്ഷഫലവും കാരണം ആറ് സ്വാശ്രയ എൻജിനീയറിങ് കോളജുകൾ അടച്ചുപൂട്ടാൻ സാേങ്കതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. കൂത്താട്ടുകുളം ബസേലിയോസ് തോമസ് വൺ കത്തോലിക്കോസ് കോളജ്, ഫോക്കസ് തൃശൂർ, ഇലാഹിയ മൂവാറ്റുപുഴ, പത്തനംതിട്ട ബിലീവേഴ്സ് ചർച്ച് കാർമൽ കോളജ്, ഹിന്ദുസ്ഥാൻ കുളത്തൂപ്പുഴ, മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ സ്വീകരിക്കാനായി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എസ് അയ്യൂബിനെയും രജിസ്ട്രാർ ഡോ. ജി.പി. പത്മകുമാറിനെയും ചുമതലപ്പെടുത്തി. ആറ് കോളജുകൾക്കും അടുത്ത അഞ്ചുവർഷം അഫിലിയേഷൻ പുതുക്കിനൽകേണ്ടതില്ലെന്നും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇവയിൽ മിക്കതിലും വിദ്യാർഥികൾ ഇല്ല. ഇൗ വർഷം ഒരു വിദ്യാർഥിപോലും പ്രവേശനം നേടാത്തവയുമുണ്ട് അടച്ചുപൂട്ടാൻ തീരുമാനിച്ചതിൽ. മുൻ വർഷങ്ങളിൽ പ്രവേശനം നേടിയ കുട്ടികൾ കൂടുതലുള്ള കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. മോഹൻദാസ്, ഡോ. സുധ എന്നിവർ ആഗസ്റ്റ് ഒന്നിന് പരിശോധനെക്കത്തും. ഇൗ കോളജ് അടച്ചുപൂട്ടുന്നതിന് മാനേജ്മൻെറ് എതിരായതിനാൽ വിദ്യാർഥികളിൽ ഒരു വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരെ മറ്റ് കോളജുകളിലേക്ക് മാറ്റുന്നതിന് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. അടച്ചുപൂട്ടാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ കോളജിൽ സാേങ്കതിക സർവകലാശാലയുടെ ആദ്യ ബാച്ച് ബി.ടെക് പരീക്ഷയിൽ പൂജ്യം ശതമാനമായിരുന്നു വിജയം. കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 6.98 ശതമാനവുമായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.