കൊല്ലം: പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ സർക്കാറിെൻറ പലിശരഹിത വായ്പ കാത്തിരുന്നവർ കുടുംബശ്രീയെ ആശ്രയിക്കണം. വീട് അറ്റകുറ്റപ്പണിക്കും ഗൃഹോപകരണങ്ങൾ വാങ്ങാനും ഒരു ലക്ഷം രൂപ വായ്പ ലഭിക്കേണ്ടവർ കുടുംബശ്രീയിൽ അംഗമാകണമെന്നാണ് പുതിയ വ്യവസ്ഥ. നഗരപ്രദേശങ്ങളിലെ കുടുംബങ്ങളിലുള്ളവർ ഭൂരിഭാഗവും കുടുംബശ്രീ അംഗങ്ങളല്ല. ഒരു ലക്ഷം രൂപ വായ്പക്കുവേണ്ടി മാത്രം ഇവർ കുടുംബശ്രീ അംഗങ്ങളാകേണ്ടിവരും. നിലവിൽ അയൽക്കൂട്ട അംഗങ്ങളുടെ പരിധി 20 ആണ്. വായ്പക്ക് കൂടുതൽ പേർ അംഗത്വം എടുക്കേണ്ട സാഹചര്യത്തിൽ അയൽക്കൂട്ടങ്ങളുടെ എണ്ണം വർധിക്കും. സമസ്ത മേഖലയിലും പ്രവർത്തനവുമായി നിൽക്കുന്ന കുടുംബശ്രീയിൽ നിർജീവമായ അയൽക്കൂട്ടങ്ങളാണ് ഇത്തരത്തിൽ ഉണ്ടാവുകെയന്ന് ആശങ്കയുണ്ട്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ 10000 രൂപ ലഭിച്ചവർക്കാണ് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നൽകുന്നത്. അയൽക്കൂട്ടങ്ങളിൽ അംഗത്വം നൽകി വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടി കുടുംബശ്രീക്കാണ്. വായ്പ തിരിച്ചടപ്പിക്കേണ്ട ചുമതലയും കുടുംബശ്രീക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.