സിനിമാരംഗത്ത് ഇന്നും ജന്മി-കുടിയാൻ വ്യവസ്ഥ -വിനയൻ

ഓച്ചിറ: സിനിമാരംഗത്ത് ഇന്നും ജന്മി-കുടിയാൻ വ്യവസ്ഥ നിലനിൽക്കുന്നതായി ചലച്ചിത്ര സംവിധായകൻ വിനയൻ. നാടകരചയിതാവും സംവിധായകനുമായിരുന്ന എൻ.ബി. ത്രിവിക്രമൻ പിള്ളയുടെ പേരിൽ രൂപവത്കരിച്ച ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷെയിൻ നിഗം 25 വയസ്സുമാത്രമുള്ള ചെറുപ്പക്കാരനാണ്. തെറ്റുകൾ സ്വാഭാവികമാണ്. തെറ്റുകൾ തിരുത്തിച്ച് സിനിമ പൂർത്തീകരിക്കണമായിരുന്നു. വിലക്കുകൾ ഒന്നിനും പരിഹാരമെല്ലന്നും വിനയൻ പറഞ്ഞു. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം നാടകനടൻ സി.സി. വിൻെസൻറിന് വിനയൻ സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡൻറ് തഴവ സഹദേവൻ അധ്യക്ഷത വഹിച്ചു. ആദ്യകാല നടന്മാെരയും പ്രതിഭകെളയും എം. ഗംഗാധരക്കുറുപ്പ് ആദരിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, പി. ശ്രീകുമാർ, സംവിധായകൻ മണിലാൽ, എസ്. യോഹന്നാൻ ആവിഷ്കാര, എ. ഗോകുലേന്ദ്രൻ, എ. മജീദ്, ആർ. രാജേഷ്, സുദർശനൻ വർണം, നിള അനിൽകുമാർ, ജി. ജയകുമാർ, കെ.എ. ബാലൻ, പി.എ. മുഹമ്മദ് അഷറഫ്, ആർട്ടിസ്റ്റ് സുജാതൻ, കെ.എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.