സമരത്തിനിടെ, അലീഗഢിൽ സൗഹൃദത്തി​െൻറ ഇഫ്​താർ

സമരത്തിനിടെ, അലീഗഢിൽ സൗഹൃദത്തിൻെറ ഇഫ്താർ സമരത്തിനിടെ, അലീഗഢിൽ സൗഹൃദത്തിൻെറ ഇഫ്താർ *ഇഫ്താർ വിരുന്നിനുള്ള വിദ്യാർഥികളുടെ ക്ഷണം സ്വീകരിച്ച് പൊലീസ് അലീഗഢ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ തങ്ങളെ പ്രതിരോധിക്കാനിറങ്ങിയ പൊലീസിനെ കാമ്പസിനുള്ളിൽ ഇഫ്താർ വിരുന്നിന് ക്ഷണിച്ച് അലീഗഢ് മുസ്ലിം സർവകലാശാല വിദ്യാർഥികൾ. പ്രതിഷേധത്തിനിെട ജീവൻ നഷ്ടമായവരോടുള്ള ഐക്യദാർഢ്യവുമായി ഒരു ദിവസം വ്രതമനുഷ്ഠിച്ചതിനൊടുവിലാണ് വിദ്യാർഥികൾ പൊലീസ് ഉദ്യോഗസ്ഥരെ ഇഫ്താറിന് ക്ഷണിച്ചത്. ക്ഷണം പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ചെയ്തു. 'സൗഹൃദത്തിൻെറ ഈ നീക്കത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇഫ്താറിൽ പങ്കെടുത്ത് ഇതിനോട് അനുകൂലമായി പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു'- സർക്കിൾ ഓഫിസർ അനിൽ സമാനിയ പറഞ്ഞു. ബാബെ സയ്യിദ് ഗേറ്റിനടുത്ത് നടത്തിയ ഇഫ്താറിന് സ്റ്റുഡൻറ്സ് യൂനിയൻ മുൻ പ്രസിഡൻറ് ഫൈസുൽ ഹസൻ നേതൃത്വം നൽകി. 'പൗരത്വഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നതിൻെറ ഭാഗമായാണ് ഗാന്ധിയൻ രീതിയിൽ സമരം നടത്തുന്നത്. പ്രേക്ഷാഭങ്ങൾക്കിടെ ജീവൻ നഷ്ടമായവർക്കുവേണ്ടി ഞങ്ങൾ പ്രാർഥനയും നടത്തി'-ഫൈസുൽ പറഞ്ഞു. എന്നാൽ, അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കുവേണ്ടി നടത്തിയ ഇഫ്താറിൽ പൊലീസുകാർ പങ്കെടുത്തത് ശരിയായില്ലെന്ന് ബി.ജെ.പി ജില്ല വക്താവ് നിതീഷ് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.