പൗരത്വഭേദഗതി നിയമത്തിനെതിരെ ശ്രീകാര്യത്ത് മഹാപ്രതിരോധ റാലി

കഴക്കൂട്ടം: മോദി-അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യൻ ഭരണഘടനയെ തകർക്കുന്നുവെന്ന് ഡോ. എം.കെ. മുനീർ. പൗരത്വഭേദഗതി നിയമത്തിനെതിരെ ശ്രീകാര്യത്ത് സംഘടിപ്പിച്ച മഹാപ്രതിരോധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ജമാഅത്തുകളുടെ കോഒാഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച മഹാപ്രതിരോധ റാലി ചാവടിമുക്ക് ജങ്ഷനിൽനിന്ന് ആരംഭിച്ച് ശ്രീകാര്യം ജങ്ഷനിൽ സമാപിച്ചു. സമീപ പ്രദേശത്തെ വിവിധ ജമാഅത്തുകൾ ചേർന്നാണ് റാലി സംഘടിപ്പിച്ചത്. റാലിയിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനയിലെ നേതാക്കൾ അണിചേർന്നു. ശ്രീകാര്യം ജങ്ഷനിൽ സംഘടിപ്പിച്ച പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീകാര്യം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഇ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. അശ്വമേധം ഫ്രെയിം ജി.എസ്. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. എ. സമ്പത്ത്, വിൻസൻറ് എം.എൽ.എ, ശരത്ചന്ദ്രപ്രസാദ്, ഫാ. തിയോഡോഷ്യസ് ഡിക്രൂസ്, ആലംകോട് സുരേന്ദ്രൻ, മുജാഹിദ് ബാലുശ്ശേരി, ഉവൈസ് അമാനി, ജാബിർ മന്നാനി ചുള്ളാളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.