തിരുവനന്തപുരം: കാലങ്ങളായി കാത്തുസൂക്ഷിച്ച മതേതരത്വവും ജനാധിപത്യവും പൗരത്വനിയമത്തിലൂടെ മറഞ്ഞുപോകുകയാണെന്ന് പാലോട് രവി. രാജ്യത്ത് നിലനിന്നുവന്ന ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കാനും എല്ലാ മതവിശ്വാസികൾക്കും ഒറ്റക്കെട്ടായി ജീവിക്കാനുമുള്ള പോരാട്ടം തുടരണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജനുവരി ഒന്ന് മുതൽ നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പൗരത്വനിയമത്തിലൂടെ ഭാരതം ഇരുണ്ടയുഗത്തിലേക്ക് നീങ്ങുകയാണെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വൈസ് പ്രസിഡൻറ് വിഴിഞ്ഞം ഹനീഫ്, പ്രസിഡൻറ് കരമന ബയാർ, സെക്രട്ടറി പി. സെയ്യദലി, ഫസിലൂർ റഹ്മാൻ, കുളപ്പട അബൂബക്കർ, ജസീം ചിറയിൻകീഴ്, ബീമാപള്ളി സക്കീർ, എം. അസറുദ്ദീൻ, പാപ്പനംകോട് അൻസാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.