തിരുവനന്തപുരം: ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും പരിഹാരം കാണാനും സംഘടനകൾക്ക് കഴിയണമെന്ന് ജില്ല ജഡ്ജി സി. പ്രദീപ്കുമാർ പറഞ്ഞു. കോൺഫെഡറേഷൻ ഒാഫ് കൺസ്യൂമർ വിജിലൻസ് സൻെററിൻെറ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. േഫാറം വിധികൾ അനുസരിക്കാത്തവരെ അനുസരിപ്പിക്കാൻ ജില്ല ഫോറങ്ങൾക്ക് കഴിയും. പക്ഷേ, അതിനുള്ള ആർജവം ഫോറം അധികാരികൾക്ക് ഉണ്ടാവണമെന്നും ജില്ല ജഡ്ജി പറഞ്ഞു. ജനങ്ങളോട് അനുകമ്പയും സഹാനുഭൂതിയുമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങൾക്ക് എല്ലാം കാരണക്കാരെന്ന് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് പറഞ്ഞു. സി.വി.സി പ്രസിഡൻറ് ചെറുന്നിയൂർ പി. ശശിധരൻ നായർ, ലോകായുക്ത സീനിയർ ഗവ. പ്ലീഡർ കെ.പി. രണദിവെ, ജനറൽ സെക്രട്ടറി എ. അയ്യപ്പൻനായർ, കാൻഫെഡ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, ഡോ. ഷാജി പ്രഭാകരൻ, പ്രസന്ന ഗോപാലൻ, എസ്. പ്രദീപ്കുമാർ, തുഷാരനായർ, സിന്ധു രഘുനാഥ്, എ.എം. ഷാ, ചേേങ്കാട്ടുകോണം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.