കേരകർഷകസംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം

അമ്പലപ്പുഴ: കേരകർഷകസംഘം സംസ്ഥാന സമ്മേളനത്തിന് അമ്പലപ്പുഴ ടൗൺ ഹാളിൽ തുടക്കമായി. ഇതിൻെറ ഭാഗമായി നടന്ന ഭൂപരിഷ്കരണ നിയമത്തിന് 50 വയസ്സ് എന്ന സെമിനാർ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനാകെ മാതൃകയായ സുപ്രസിദ്ധമായ ചുവടുവെപ്പായിരുന്നു ഭൂപരിഷ്കരണ നിയമമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ മറ്റൊരു ഭൂപരിഷ്കരണത്തിന് തുടക്കമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരഫെഡ് ചെയർമാൻ അഡ്വ. ജെ. വേണുഗോപാലൻ നായർ വിഷയാവതരണം നടത്തി. ടി.ജെ. ആഞ്ചലോസ്, ലാൽ വർഗീസ് കൽപകവാടി, എ. പ്രദീപൻ, അഡ്വ. ജോയിക്കുട്ടി ജോസ്, കെ.പി. കൃഷ്ണൻകുട്ടി, കെ.എം. സാലിഹ്, എൻ. സുകുമാരപിള്ള, ഇ.കെ. ജയൻ, കെ.എം. ജുനൈദ്, എന്നിവർ സംസാരിച്ചു. പി. സുരേന്ദ്രൻ സ്വാഗതവും ബി. സുരേഷ് നന്ദിയും പറഞ്ഞു. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കേരകർഷക സംഘം സംസ്ഥാന പ്രസിഡൻറ് എ. പ്രദീപൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.