ക്ലിനിക് ആരംഭിച്ചു

കുന്നിക്കോട്: വിളക്കുടി സ്നേഹതീരത്തില്‍ ജില്ലാ ലീഗല്‍ സർവിസ് അതോറിറ്റിയുടെ സർവിസസ് . വിവിധ തലത്തിലുള്ള നിയമസ േവനങ്ങളും മറ്റും അന്തേവാസികള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നതിന് വേണ്ടിയാണ് ക്ലിനിക്. പത്തനാപുരം - പുനലൂര്‍ താലൂക്ക് ലീഗല്‍ സർവിസസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് കുന്നിക്കോട് റോയല്‍സി‍ൻെറ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് ആഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബി. ഷംനാദ് അധ്യക്ഷതവഹിച്ചു. ജില്ലാ ജഡ്ജി ഡോ.പി.കെ. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. വിന്‍സൻെറ് ഡിക്രൂസ്, എം. അജിമോഹന്‍, സിസ്റ്റര്‍ റോസിലിന്‍, എസ്.ഇ. സഞ്ജയ്ഖാന്‍, എ. സജീദ് ഫാ. സനീഷ് ജോസ്, ബിജു.ടി. ഡിക്രൂസ്, എ.എ. വാഹിദ് എന്നിവര്‍ സംസാരിച്ചു. ജീലാനി അനുസ്മരണം സംഗമം പുനലൂർ: താഴെവാതുക്കൽ അൽനൂർ ഇസ്‌ലാമിക് സൻെറർ, എസ്.വൈ.എസ് താഴെ വാതുക്കൽ യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീലാനി അനുസ്മരണവും പ്രാർഥന സംഗമവും നടത്തി. എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ റഹുമാൻ ബാഖവി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. പൗരത്വ ബിൽ രാജ്യത്ത് സമാധാനാന്തരീക്ഷം തകർക്കുമെന്നും ജനങ്ങൾക്ക് ദോഷം വരുന്ന നിയമങ്ങളിൽനിന്ന് ഭരണാധികാരികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൻെറർ പ്രസിഡൻറ് എസ്. അബ്ദുൽ റഹുമാൻ പത്തനാപുരം അധ്യക്ഷതവഹിച്ചു. വി.എസ്. ബൂസിരി, നൗഷാദ് മുസ്‌ലിയാർ, മുഹമ്മദ് അൻസാരി അൽഫാളിലി, സൈനുദ്ദീൻ, നസീർ, യൂനിസ്, ഇസ്മാഈൽ മുസ്ലിയാർ, സുലൈമാൻ റാവുത്തർ നാസറുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.