റവന്യൂ അധികൃതരും ഡിവൈ.എസ്.പിയും വെളിയം ആക്കവിള ക്വാറി സന്ദർശിച്ചു; പ്രദേശത്ത്​ സംഘർഷം

വെളിയം: നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ അധികൃതരും ഡിവൈ.എസ്.പിയും വെളിയം ആക്കവിള ക്വാറി സന്ദർശിച്ചു. ഖനനത്തിനിടെ സമീപത്തെ വീടുകളുടെ മുകളിലേക്ക് പാറകഷണം തെറിച്ച് വീണിരുന്നു. ഇതുമായി ബന്ധപ്പെട്ട് വെളിയം താന്നിവിള വീട്ടിൽ തങ്കപ്പനും സമീപത്തെ നിരവധി കുടുംബങ്ങളുമാണ് റവന്യൂ അധികൃതർക്ക് പരാതി നൽകിയത്. നിയമ ലംഘനമുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ 10.30ഓടെ അധികാരികൾ സ്ഥലത്ത് എത്തിയേപ്പാൾ പ്രദേശത്തെ ക്വാറി ഉടമകൾക്ക് പിന്തുണയുമായി ഒരു വിഭാഗവും പരാതിക്കാർ എതിർഭാഗത്തും നിലയുറപ്പിച്ചു. കൂടുതൽ ആൾക്കാർ സ്ഥലത്തെത്തുമെന്ന് കരുതി ബസിൽ നിരവധി പൊലീസുകാരെത്തി. ഇതിനിടെ അധികൃതർ പരിശോധിക്കാൻ സ്ഥലത്ത് എത്തുമെന്ന് പരാതിക്കാരെ അറിയിച്ചില്ല. ക്വാറി ഉടമകളെ മാത്രം അറിയിച്ചത് പരാതിക്കാരുടെ പ്രതിഷേധം ശക്തമാക്കി. ഇരുവിഭാഗവും നേരിയ സംഘർഷത്തിലേക്കെത്തിയെങ്കിലും പൊലീസ് ഇടപെടുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ ക്വാറിയിലുള്ളവർ പൂയപ്പള്ളി എസ്.ഐ രാജേഷിനെ ആക്രമിച്ചിരുന്നു. ഡിെവെ.എസ്.പി നാസറുദ്ദീൻ, സി.ഐ വിനോദ് ചന്ദ്രശേഖരൻ, പി.ഡബ്യൂ.ഡി ഉദ്യോഗസ്ഥർ, കൊട്ടാരക്കര തഹസിൽദാർ തുളസീധരൻ പിള്ള, മൈനിങ് ആൻഡ് ജിയോളജി അധികൃതർ, വെളിയം വില്ലേജ് ഓഫിസർ പ്രദീപ് കുമാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. കൃഷിയിലൂടെ മികച്ച വരുമാനം കണ്ടെത്തി കുടുംബശ്രീ പ്രവര്‍ത്തക കടയ്ക്കൽ: വീട്ടുവളപ്പിലും ടെറസിലുമായി പച്ചക്കറി തൈകള്‍ മുതല്‍ പൂച്ചെടികള്‍ വരെ കൃഷി ചെയ്ത് വില്‍പന നടത്തി മികച്ച വരുമാനം കണ്ടെത്തുകയാണ് കുടുംബശ്രീ പ്രവര്‍ത്തകയായ ബിന്ദു. കടയ്ക്കല്‍ പഞ്ചായത്തിലെ കുറ്റിക്കാട് വാര്‍ഡിലാണ് ജൈവിക പ്ലാൻറ് നഴ്‌സറി. കന്നുകാലി-മുട്ടക്കോഴി വളര്‍ത്തലുമുണ്ട്. ചാണകവും കോഴി അവശിഷ്ടവുമാണ് വളം. നാടന്‍-വിദേശ ഇനം ചീരയും കോളിഫ്ലവര്‍, ബ്രോക്കോളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, ചൈനീസ് കാബേജ്, സെലറി തുടങ്ങിയവയുമാണ് കൃഷിയിനങ്ങള്‍. 130 വര്‍ഗങ്ങളിലെ പച്ചക്കറി തൈകള്‍ ഇവിടെ വില്‍പനക്കുണ്ട്. പച്ചമുളകിൻെറ മാത്രം 30 വ്യത്യസ്ത വര്‍ഗങ്ങളുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഉപയോഗപ്രദമായ മധുര തുളസിയുടെ തൈകള്‍ വില്‍ക്കുന്നു. അഡീനിയം ഇനത്തില്‍പ്പെട്ട പൂച്ചെടിയുടെ നാല്‍പതോളം വര്‍ഗങ്ങളാണ് മറ്റൊരു ആകര്‍ഷണം. പ്രതിമാസം 25,000 മുതല്‍ 30,000 രൂപവരെ വരുമാനം ബിന്ദുവിന് ലഭിക്കുന്നു. കടയ്ക്കല്‍ പഞ്ചായത്ത് രണ്ട് തവണ മികച്ച കര്‍ഷകയായി െതരഞ്ഞെടുത്തിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുടെ കാര്‍ഷിക മികവ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് നടപ്പിലാക്കുന്ന ജൈവിക പ്ലാൻറ് നഴ്‌സറികള്‍ മികച്ച മാതൃകയാണെന്ന് കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് ആര്‍.എസ്. ബിജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.