കൊട്ടാരക്കര: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഷ്റഫ് കടയ്ക്കൽ പറഞ്ഞു. 'പൗരത്വ ഭേദഗതി നിയമം അരുളും പൊരുളും' വിഷയത്തിൽ ഇപ്റ്റ (ഇന്ത്യൻ പീപിൾസ് തിയറ്റർ അസോസിയേഷൻ) കൊട്ടാരക്കര മേഖലാ കമ്മിറ്റി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്റ്റ കൊട്ടാരക്കര മേഖലാ പ്രസിഡൻറ് സതീഷ് കെഡാനിയേൽ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എ. മന്മഥൻ നായർ, മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, ജില്ലാ പഞ്ചായത്തംഗം പുഷ്പാനന്ദൻ, സി.പി.ഐ മണ്ഡലം സെക്രേട്ടറിയറ്റ് അംഗം ടി. സുനിൽ കുമാർ, നഗരസഭാ വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള, പി.ഡി.പി നേതാവ് സാബു കൊട്ടാരക്കര എന്നിവർ സംസാരിച്ചു. കേന്ദ്രസംഘം സന്ദർശിച്ചു കൊട്ടാരക്കര: വികസനം ലക്ഷ്യമിട്ട് സമർപ്പിച്ച പദ്ധതികൾ അംഗീകരിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാറിൻെറ പ്രതിനിധിസംഘം കില ഇ.ടി.സി സന്ദർശിച്ചു. പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ, സീനിയർ ഫാക്കൽറ്റി അംഗം എസ്. രമേശൻ നായർ എന്നിവരുമായി സംഘം ചർച്ച നടത്തി. വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലായി രണ്ടു കോടിയോളം രൂപയുടെ 28 പദ്ധതികളാണ് കില ഇ.ടി.സി സമർപ്പിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.