കെ.പി.എസ്​.ടി.എ ഉപജില്ല വാർഷിക സമ്മേളനം

ഓയൂർ: കെ.പി.എസ്.ടി.എ വെളിയം ഉപജില്ല വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് ജോൺമാത്യു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.എൻ. േപ്രംനാഥ്, ജില്ല സെക്രട്ടറി വൈ. നാസറുദ്ദീൻ, ട്രഷറർ പി.എസ്. സജിമോൻ, ബിജുമോൻ, പി.എസ്. ശാന്തകുമാർ, പി.എസ്. മനോജ്, ആർ. മുരളീധരൻപിള്ള, പി.ഒ. മാണി, ദീപു ജോർജ് എന്നിവർ സംസാരിച്ചു. സമഗ്രയെ സംബന്ധിച്ച പഠനക്ലാസ് പി. നിധീഷ് നയിച്ചു. പ്രതിനിധി സമ്മേളനം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഹംസ റാവുത്തർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഡി. സുജാത (പ്രസി.), സി.പി. ബിജുമോൻ (സെക്ര.), എം. ഹരിലാൽ (ട്രഷ.). പൊതുയോഗവും കുടുംബസംഗമവും ഓയൂർ: മൈലോട് 2088ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിൻെറ വാർഷിക പൊതുയോഗവും കുടുംബസംഗവും ചടയമംഗലം യൂനിയൻ പ്രസിഡൻറ് ചിതറ എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെയും പ്രതിഭകളെയും ആദരിച്ചു. കരയോഗം പ്രസിഡൻറ് കെ.ആർ. മുരളീധരൻപിള്ള അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു മെറിറ്റ് അവാർഡ്, എൻഡോവ്മൻെറുകൾ യൂനിയൻ ഭരണസമിതി അംഗം പി.എസ്. മനോജും ചികിത്സാസഹായവും കുടുംബസഹായവും വിതരണം യൂനിയൻ സെക്രട്ടറി സി. ജയപ്രകാശും നിർവഹിച്ചു. കരയോഗം സെക്രട്ടറി എസ്. രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. സതീശൻപിള്ള, യൂനിയൻ ഭരണസമിതി അംഗം ജി. ദിലീപ്കുമാർ, ജോയൻറ് സെക്രട്ടറി ആർ. മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.