രാമചന്ദ്രബാബുവിന് സാംസ്കാരിക കേരളത്തിൻെറ യാത്രാമൊഴി തിരുവനന്തപുരം: ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന് സാംസ്കാരിക കേരളത്തിൻെറ യാത്രാമൊഴി. രാഷ്ട്രീയ-സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖരും കലാസ്വാദകരും ഉള്‍പ്പെടെ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ തങ്ങളുടെ പ്രിയ കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്ഥാന സര്‍ക്കാറിൻെറ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ശനിയാഴ്ച ൈവകീട്ട് കോഴിക്കോട് അന്തരിച്ച രാമചന്ദ്രബാബുവിൻെറ മൃതദേഹം ഞായറാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഉച്ചക്ക് ഒന്നരയോടെ കലാഭവന്‍ തിയറ്ററില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. മന്ത്രി എ.കെ. ബാലന്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ടി.വി. ചന്ദ്രന്‍, ബീനാപോള്‍, വേണു, വിപിന്‍ മോഹന്‍, ജയരാജ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കലാഭവനിലെ പൊതുദര്‍ശനത്തിന് ശേഷം മൂന്നോടെയാണ് തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ചത്. മക്കളായ അഭിഷേക്, അഭിലാഷ് എന്നിവര്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. അന്ത്യചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ കമല്‍, ജയരാജ്, രാമചന്ദ്രബാബുവിൻെറ സഹോദരനും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ രവി കെ. ചന്ദ്രന്‍, നിര്‍മാതാക്കളായ രഞ്ജിത്ത്, സനല്‍ തോട്ടം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.