വിദ്യാർഥികൾ കാലഘട്ടത്തിെൻറ ദൗത്യം ഏറ്റെടുത്ത് മുന്നേറണം -കാനം രാജേന്ദ്രൻ

വിദ്യാർഥികൾ കാലഘട്ടത്തിൻെറ ദൗത്യം ഏറ്റെടുത്ത് മുന്നേറണം -കാനം രാജേന്ദ്രൻ അഞ്ചൽ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് െനടുനായകത്വം വഹിക്കുന്നത് വിദ്യാർഥികളാണെന്നും കാലഘട്ടത്തിൻെറ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ പ്രാപ്തരാകണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.ഐ.എസ്.എഫ് അക്ഷിത വിദ്യാർഥിനി വേദി സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രസമരത്തിൻെറ ഒരു ഘട്ടത്തിലും ഒരു പങ്കും അവകാശപ്പെടാനില്ലാത്ത ആർ.എസ്.എസ് ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്നു. ജനങ്ങളെ ജാതിയുടെയും മതത്തിൻെറയും പേരിൽ വിഭജിക്കുന്നതിനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിന്നു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ പ്രിജി ശശിധരൻ, എസ്. ആതിര, തൃപ്തിരാജ്, സി.പി.ഐ ദേശീയ കൗൺസിലംഗങ്ങളായ എൻ. അനിരുദ്ധൻ, ജെ. ചിഞ്ചുറാണി, ജില്ല അസി. സെക്രട്ടറി പി.എസ്. സുപാൽ, ഡോ. ആർ. ലതാദേവി, ആർ. സജിലാൽ, സാം കെ. ഡാനിയേൽ എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാർഥിനികൾ നേരിടുന്ന വെല്ലുവിളികൾ വിഷയത്തിൽ ഡോ. സി. ഉദയകല ക്ലാെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.