* പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും പോത്തൻകോട്: പൗരത്വഭേദഗതി നിയമത്തിനെതിര നടത്തുന്ന ജനകീയ സമരങ്ങളെ വെടിെവപ്പ് നടത്തി അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.െഎ.ജി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. പ്രവർത്തകർ പൊലീസ് വാഹനം തള്ളി നീക്കാനും ശ്രമിച്ചു. മംഗലപുരം ഇൻസ്പെക്ടർ തൻസിം അബ്ദുൽ സമദിൻെറ നേതൃത്വത്തിൽ എത്തിയ പൊലീസ് പ്രവർത്തകരെ തടഞ്ഞു. ഇതോടെ മുദ്രാവാക്യം വിളികളുമായി സമരക്കാർ റോഡിൽ കുത്തിയിരുന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. അജയരാജ്, പെരുംകുളം അൻസർ, ശ്രീകണ്ഠൻ നായർ, മഞ്ജു പ്രദീപ്, ഭുവനചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. CRPF CRPF 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.