കൊല്ലം: കശുവണ്ടി വ്യവസായ പുനരുജ്ജീവനത്തിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കുമ്മനം രാജശേഖരൻെറ നേതൃത്വത്തില്‍ മന്ത്രിയെ സന്ദര്‍ശിച്ച എഴുകോണ്‍ കശുവണ്ടി പ്രോസസേഴ്‌സ് ആൻഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സംഘത്തിനാണ് ഉറപ്പുലഭിച്ചത്. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുമായി ചെയ്യേണ്ട കാര്യങ്ങളിൽ ഇടപെടും. പുനരുജ്ജീവന പദ്ധതി പഠിച്ചശേഷം മന്ത്രാലയത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പ് നല്‍കി. അസോസിയേഷന്‍ പ്രസിഡൻറ് കെ. ശശിധരന്‍ പിള്ള, സെക്രട്ടറി ബി. ജയപ്രകാശ്, രക്ഷാധികാരി ആര്‍.എസ്. നായര്‍ എന്നിവര്‍ പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.