തിരുവനന്തപുരം: ആഗോള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ ഉബർ ഈറ്റ്സിലെ ഡെലിവറി പാർട്ണർമാർ രണ്ടുദിവസമായി തുടരുന്ന അനിശ്ചിതകാല സമരം തിരുവനന്തപുരത്തെ കമ്പനിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സമരം മൂന്നാംദിവസത്തിലേക്ക് നീങ്ങുന്നതിനാൽ ഹോട്ടലുടമകളും പ്രതിസന്ധിയിലാണ്. എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഭക്ഷണ വിതരണം പുനഃസ്ഥാപിക്കണമെന്നും ഹോട്ടലുടമകൾ കമ്പനിയോട് ആവശ്യപ്പെട്ടു. അതിനിടെ ഹോട്ടലുകാരും വിതരണക്കാരും തമ്മിലെ പ്രശ്നങ്ങളാണ് സമരത്തിന് കാരണമെന്നതരത്തിൽ കമ്പനി വ്യാജ പ്രചാരണം നടത്തുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന് തൊഴിലാളികൾ പറയുന്നു. ഉബർ ഓഫിസ് ഉപരോധമടക്കം സമരമാർഗങ്ങളിലേക്ക് ഡെലിവറി പാർട്ണർമാരെ തള്ളിവിട്ടാൽ ഉബർ ടാക്സിയും പ്രതിസന്ധിയിലാകും. നിലവിൽ ഉബർ ഈറ്റ്സും ഉബർ ടാക്സിയും പട്ടത്ത് പ്ലാമൂടുള്ള ഒരേ ഓഫിസിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം കനകക്കുന്നിൽ കൂടിയ ഡെലിവറി പ്രതിനിധികളുടെ പ്രഥമയോഗം സമരം വേണ്ടെന്നും ആവശ്യങ്ങളുന്നയിച്ച് കമ്പനിക്ക് നോട്ടീസ് നൽകിയാൽ മതിയെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും പ്രതീക്ഷിച്ചാണ് പിരിഞ്ഞത്. എന്നാൽ, നോട്ടീസിന് മറുപടിയെന്നോണം പ്രതിനിധികളെ ഓഫിസിൽ വിളിച്ചുവരുത്തുകയും ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ചെയ്തത്രെ. തുടർന്ന് കമ്പനിയുടെ കേരള ഓപറേഷൻസ് ഹെഡുമായും പ്രതിനിധികൾ ചർച്ച നടത്തി. ഇതും വിജയിച്ചില്ലെന്ന് സമരക്കാർ പറയുന്നു. കമ്പനി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും ഉടൻ തന്നെ ചർച്ചകൾക്കായി വിളിക്കുമെന്നുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ. photo file name: IMG_20191211_162319.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.