െഎ.എൻ.ടി.യു.സി ജില്ല പ്രവർത്തകയോഗം

തിരുവനന്തപുരം: െഎ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ വിപുലമായ പ്രവർത്തകയോഗം തിരുവനന്തപുരം സ്വാതന്ത്ര്യസമര സ്മൃതി ഭവനിൽ ചേർന്നു. ജനുവരി എട്ടിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും ഇതിനുള്ള സംയുക്ത ട്രേഡ് യൂനിയൻെറ പ്രചാരണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ജില്ലയിൽ െഎ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത 102 തൊഴിലാളി യൂനിയനുകളും അംഗങ്ങളായ 2.14 ലക്ഷം തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക നൽകുക, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീർക്കുക, ഏകപക്ഷീയമായി മാനേജ്മൻെറ് അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി തുറക്കുക, ബോണക്കാട് തോട്ടം തുറന്നുപ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രാദേശിക പ്രചാരണ ജാഥയിലും ഡിസംബർ 31ന് ജില്ലയിൽ എത്തുന്ന സംയുക്ത ട്രേഡ് യൂനിയൻെറ തെക്കൻ മേഖലാ ജാഥയിലും പരമാവധി തൊഴിലാളികളെ അണിനിരത്താൻ തീരുമാനിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷതവഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി കെ.പി. തമ്പി കണ്ണാടൻ, അഡ്വ. ജി. സുബോധൻ, എസ്.എൻ പുരം ജലാൽ, ചെറുവയ്ക്കൽ പത്മകുമാർ, വെട്ടുറോഡ് സലാം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.