തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സാക്ഷരത പ്രേരക്മാർ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സാക്ഷരത മിഷൻ ഡയറക്ടർ എന്നിവർക്ക് കേരള സാക്ഷരത പ്രേരക് യൂനിയൻെറ ആഭിമുഖ്യത്തിൽ നിവേദനം നൽകി. 1998 മുതൽ സാക്ഷരത തുടർവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന പ്രേരക്മാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, സ്ഥിരനിയമനം നൽകുക, സർക്കാറിൻെറ വിവിധ മിഷനുകളുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക, ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. കെ.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജി. രാജീവ്, ജോയൻറ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, ട്രഷറർ ധർമരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോൺ വി. രാജ്, പ്രസന്ന എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.