കാറിടിച്ച് നിയന്ത്രണം വിട്ട ഒാ​േട്ടാ മറിഞ്ഞ്​ അഞ്ചുപേർക്ക്​ പരിക്ക്​

കഴക്കൂട്ടം: കാറിടിച്ചതിനെതുടർന്ന് ഒാേട്ടാറിക്ഷ നിയന്ത്രണംവിട്ട് പാതയോരത്തേക്ക് മറിഞ്ഞ് യാത്രികരായ രണ്ടുവയസ്സുകാരനടക്കം അഞ്ചുപേർക്ക് പരിക്ക്. ചെന്നൈ സ്വദേശികളായ രാജമണി (64), ഭാര്യ ശാന്തി അമ്മ, മകൾ വിജയ (30), രണ്ടുവയസ്സുള്ള കുട്ടി അരുൺ, ഓട്ടോ ഡ്രൈവർ പത്താംകല്ല് സ്വദേശി ജലാലുദ്ദീൻ എന്നിവർക്കാണ് പരിക്ക്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ വിജയയുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിന് സമീപമായിരുന്നു അപകടം. മംഗലപുരം ഭാഗത്തേക്ക് ഒരേ ദിശയിൽ പോയ ഓട്ടോയുടെ പിന്നിൽ കാറിടിച്ചാണ് അപകടമെന്ന് സ്ഥലവാസികൾ പറഞ്ഞു. സമീപവാസികളും പിന്നീടെത്തിയ മംഗലപുരം പൊലീസും ചേർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. photo: IMG-20191214-WA0010.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.