റഷ്യൻ സാഹിത്യോത്സവം സമാപിച്ചു

തിരുവനന്തപുരം: മൂന്നുദിവസം നീണ്ടുനിന്ന റഷ്യൻ ഭാഷ സാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളീയരെയും മലയാള സാഹിത്യത്തെയും റഷ്യൻ സാഹിത്യം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പുരോഗമന ചിന്താഗതിയുള്ള രാഷ്ട്രീയ നേതാക്കളെയും എഴുത്തുകാരെയും വാർത്തെടുക്കുന്നതിൽ റഷ്യയുടെ ചരിത്രത്തിനും അവിടെനിന്നുള്ള കൃതികൾക്കും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഡൽഹിയിലെ റഷ്യൻ എംബസി സാംസ്കാരിക വിഭാഗം മേധാവി ഫയേദാർ റാസോവ്സ്കി, റഷ്യയുടെ ഓണററി കോൺസലും റഷ്യൻ സൻെറർ ഡയറക്ടറുമായ രതീഷ് സി. നായർ, ഡൽഹി റഷ്യൻ സൻെററിലെ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി തത്യാന പെറോവ, ഫെസ്റ്റിവൽ കോഒാഡിനേറ്റർ കവിത നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മറാത്തി എഴുത്തുകാരി ഡോ. മേഘ പൻസാരെക്ക് റഷ്യൻ കവി സെർഗെ യെസിനിൻെറ പേരിൽ ഏർപ്പെടുത്തിയ അവാർഡ് സമ്മാനിച്ചു. Photo: RUSSIAN
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.