കുണ്ടുമൺകാവ് ക്ഷേത്രത്തിൽ കവർച്ച; കടകളിൽ മോഷണശ്രമം

കുണ്ടുമൺകാവ് ക്ഷേത്രത്തിൽ കവർച്ച; കടകളിൽ വ്യാപക മോഷണശ്രമം കല്ലമ്പലം: പറകുന്ന് കുണ്ടുമൺകാവ് ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിൽനിന്ന് സ്വർണ പൊട്ട്, വള തുടങ്ങി 15,000 രൂപയുടെ സാധനങ്ങൾ മോഷണം പോയി. ശനിയാഴ്ച പുലർച്ചെയാണ് കവർച്ച നടന്നതായി കരുതുന്നത്. ക്ഷേത്രത്തിനടുത്തുള്ള കടകളിൽ മോഷണശ്രമവും നടന്നു. മാവിൻമൂട് സ്വദേശി ബാബു, പന്തുവിള സ്വദേശി സുദർശൻ എന്നിവരുടെ കടകളിലാണ് മോഷണശ്രമം. ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന റഹ്മാസ് ഗ്യാസ് ഏജൻസിയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ പിക്-അപ് വാൻ അടിച്ചുതകർത്തു. കല്ലമ്പലം പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ പറകുന്ന് റോഡിന് അരികിലുള്ള ഇടത്തറ കാവിൻെറ കാണിക്കവഞ്ചി രണ്ടംഗസംഘം തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പിന്മാറുന്ന ദൃശ്യം ലഭിച്ചു. പൊലീസ് അേന്വഷണം ആരംഭിച്ചു. IMG-20191214-WA0023.jpg പറകുന്ന് കുണ്ടുമൺകാവ് ക്ഷേത്രത്തിൽ നടന്ന കവർച്ചയെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.