ഭരിക്കുന്നവരുടെ തറവാട്​ സ്വത്തല്ല ഇന്ത്യ -പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ ഭരിക്കുന്നവരുടെ തറവാട് സ്വത്തല്ലെന്ന് സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ. എല്ലാ മതവിഭാഗങ്ങൾക്കും തുല്യാവകാശമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. രാജ്യത്തിൻെറ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ സമുദായമാണ് മുസ്ലിംകളെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കരമന മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ജമാഅത്ത് ജനറൽ സെക്രട്ടറി എ. അലി അക്ബർ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഷംസുദ്ദീൻ മൗലവി സംസാരിച്ചു. ട്രഷറർ എം.എസ്. സാലി, വൈസ് പ്രസിഡൻറ് എ. നൗഷാദ്, സെക്രട്ടറിമാരായ എ. ഷാജഹാൻ, എ. അബ്ദുൽ വാഹിദ്, എം.എ. ജലീൽ, പാപ്പനംകോട് അൻസാരി, മുന്ന പാപ്പനംകോട്, ഹാരിസ് കരമന, നിസാം കുഞ്ചാലുംമൂട്, പൂജപ്പുര നൗഷാദ്, സുൽഫിക്കർ, ചാല സക്കീർ ഹുസൈൻ, നജീബ് കൈരളി തുടങ്ങിയവർ നേതൃത്വം നൽകി. കാപ്ഷൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കരമന മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മാർച്ച് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.