അറ്റകുറ്റപ്പണി: നാല്​ ​െട്രയിനുകൾക്ക്​ നിയന്ത്രണം

തിരുവനന്തപുരം: ആലപ്പുഴ-എറണാകുളം സെക്ഷനിൽ ചേർത്തലക്കും തുറവൂരിനുമിടയിൽ ട്രാക്ക് നവീകരണമടക്കം ജോലികൾ നടക്കുന്നതിനാൽ ഡിസംബർ 15 മുതൽ ജനുവരി 13 വരെ വ്യാഴാഴ്ചകളും ഡിസംബർ 25ഉം ഒഴികെയുള്ള ദിവസങ്ങളിൽ നാല് െട്രയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ചെെന്നെ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) ഇൗ ദിവസങ്ങളിൽ ഒരു മണിക്കൂർ 50 മിനിറ്റ് ചേർത്തലയിൽ നിർത്തിയിടും. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (16315) 25 മിനിറ്റും മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് (16356) 45 മിനിറ്റും കുംബളം സ്റ്റേഷനിൽ നിർത്തിയിടും. തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22655) ഡിസംബർ 15നും ജനുവരി 13നും മധ്യേയുള്ള ബുധനാഴ്ചകളിൽ ഒരു മണിക്കൂർ 15 മിനിറ്റ് ചേർത്തല തുറവൂരിനും ഇടയിൽ നിർത്തിയിടുമെന്നും റെയിൽവേ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.