അന്തർദേശീയ അറബിക്​ കോൺഫറൻസ്

തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗം സംഘടിപ്പിക്കുന്ന അന്തർദേശീയ അറബിക് കോൺഫറൻസ് 16ന് ആരംഭിക്കും. 'അറബി മാതൃഭാഷ അല്ലാത്തവർക്ക് അറബി ഭാഷ പഠിപ്പിക്കൽ: അനുഭവങ്ങളും ഭാവി കാഴ്ചപ്പാടും' വിഷയത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസ് പാളയം സെനറ്റ് ചേംബറിൽ രാവിലെ പത്തിന് സൗദി കൾചറൽ അറ്റാഷെ ഡോ. അബ്ദുല്ല സാലിഹ് അൽ ശതവി ഉദ്‌ഘാടനം ചെയ്യും. കേരള സർവകലാശാല പ്രൊ-വൈസ് ചാൻസലർ പ്രഫ. അജയകുമാർ മുഖ്യാതിഥിയായിരിക്കും. വിവിധ സെഷനുകളിലായി 25 അക്കാദമിക പ്രബന്ധങ്ങളും അക്കാദമിക ചർച്ചകളും ഉണ്ടായിരിക്കും. ഡോ. മുഹമ്മദ് ബഷീർ, ഡോ. നിസാറുദ്ദീൻ, ഡോ. നസീബ്, അഡ്വ. കെ.എച്ച്. ബാബുജാൻ, ഡോ. മൊയ്‌ദീൻ കുട്ടി തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.