സ്വാഗതസംഘം

തിരുവനന്തപുരം: ജോയൻറ് കൗൺസിൽ സുവർണ ജൂബിലി സമാപന സമ്മേളനത്തിൻെറ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. 2020 മേയ് എട്ട് മുതൽ 12 വരെയാണ് സമ്മേളനം. കെ.എം. മദനമോഹനൻ സ്മാരക സുവർണ ജൂബിലി ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം സി.പി.െഎ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ സ്വാഗതം പറഞ്ഞു. ഡോ. പുതുശ്ശേരി രാമചന്ദ്രൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം എം.പി, കെ.ഇ. ഇസ്മയിൽ, കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, സി. ദിവാകരൻ എം.എൽ.എ, കെ.പി. രാജേന്ദ്രൻ എന്നിവരെ മുഖ്യ രക്ഷാധികാരികളായും അഡ്വ.ജി.ആർ. അനിൽ ചെയർമാനും എസ്. വിജയകുമാരൻ നായർ ജനറൽ കൺവീനറുമായ 501 അംഗ സ്വാഗതസംഘത്തെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.