പൗരത്വ ഭേദഗതി ബിൽ: എ.ഐ.വൈ.എഫ് പ്രതിഷേധ മാർച്ച്​

തിരുവനന്തപുരം: രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കൂട്ടായ്മയും സംഘടിപ്പിച്ചു. ജി.പി.ഒക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിലൂടെ ലഭിച്ച ഭൂരിപക്ഷം ആർ.എസ്.എസിൻെറ സങ്കുചിത അജണ്ട നടപ്പാക്കാനുള്ള അവസരമായാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗോൾവൽകർ, ഹെഡ്ഗേവാർ എന്നിവരുടെ ആശയങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്. ഈ ഭരണഘടനവിരുദ്ധമായ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരണമെന്നും മഹേഷ് പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.എസ്. അരുൺ, ജില്ല പ്രസിഡൻറ് എ.എസ്. ആനന്ദകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.എസ്. ജയൻ, പി.കെ. സാം, കെ.ജെ. കുഞ്ഞുമോൻ, ജില്ല വൈസ് പ്രസിഡൻറ് അൽജിഹാൻ തുടങ്ങിയവർ സംസാരിച്ചു. അഭിലാഷ് ആൽബർട്ട്, എസ്.ആർ. ഉണ്ണികൃഷ്ണൻ, സൂരജ് സുജിത്ത്, വി.എസ്. ജ്യോതിഷ് കുമാർ, കൃഷ്ണപ്രശാന്ത്, എ.ജി. അനുജ, സി. സൂര്യ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.