പച്ചപിടിക്കാത്ത പരിഷ്​കാരങ്ങൾ: കണക്കുകളുടെ കുരുക്കിൽ​ കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ തേടി ഭരണപക്ഷ-പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭം ശക്തമാക്കുേമ്പാഴും പൊരുത്തപ്പെടാത്ത കണക്കുകളുടെ കുരുക്കിലാണ് കെ.എസ്.ആർ.ടി.സി. 2018നെ അേപക്ഷിച്ച് പ്രതിദിന കലക്ഷനിൽ എട്ടു ലക്ഷം രൂപയുടെ കുറവാണുള്ളത്. 2018ൽ 6.22 കോടി ദിനംപ്രതി കിട്ടിയിരുന്നുെവങ്കിൽ ഇേപ്പാഴിത് 6.14 കോടിയായി താഴ്ന്നു. സർവിസ് നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയും ഒപ്പം പച്ചപിടിക്കാത്ത പരിഷ്കാരങ്ങളുമാണ് വരുമാനമിടിയാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. കൂട്ടയോട്ടം തടയുന്നതിനും കൃത്യമായ ഇടവേളകളിൽ ബസ് ലഭ്യത ഉറപ്പുവരുത്തുന്നതിനും പ്രതീക്ഷയോടെ തുടങ്ങിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ചെയിൻസർവിസ് സ്വഭാവത്തിെല വിന്യാസം പരാജയമാണ്. ആദ്യത്തെ മൂന്ന് മുതൽ അഞ്ച് പോയൻറുകൾ വരെ സമയകൃത്യത പാലിക്കുന്നുണ്ടെന്നും തുടർന്ന് കൂട്ടേയാട്ടം തന്നെയാണ് സംഭവിക്കുന്നതെന്നുമാണ് നിരത്തുകളിലെ അനുഭവം. പുതിയ നിയോഗത്തോടെ നേരത്തേ ഡിപ്പോകൾക്ക് കീഴിൽ ആസൂത്രണത്തോടെ ഒാടിച്ചിരുന്ന ഫാസ്റ്റ് പാസഞ്ചറുകളുടെയും വരുമാനമിടിഞ്ഞു. മാനേജ്മൻെറാകെട്ട ചെയിൻസർവിസുകൾ ഗുണകാരമാണെന്ന നിലപാടിലാണ് ഇപ്പോഴും. യൂനിയനുകളുടെ ആവശ്യപ്രകാരം ഒന്നര ഡ്യൂട്ടിയിലുണ്ടായിരുന്ന ഷെഡ്യൂളുകൾ ഡബിൾ ഡ്യൂട്ടിയാക്കിയത് 2.5 കോടിയുടെ അധിക ബാധ്യതയുണ്ടാക്കിയെന്നാണ് കണക്ക്. തിരുവനന്തപുരം സോണിൽ മാത്രം അധിക ബാധ്യത 1.24 കോടിയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് ഇൗ ഭാരം കൂടി ഏൽക്കേണ്ടി വരുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകളിൽ തങ്ങളുടെ പൂർണ പങ്കാളിത്തമുണ്ടാകുമെന്ന് അവകാശവാദമുന്നയിക്കുന്ന യൂനിയനുകൾ തന്നെയാണ് ഒന്നര ഡ്യൂട്ടി മാറ്റത്തിന് മുൻകൈ എടുത്തതും. പുതിയ സി.എം.ഡി ചുമതലയേറ്റതിന് പിന്നാലെ മേയ്, ജൂൺ മാസങ്ങളിലായിരുന്നു ഡ്യൂട്ടി പരിഷ്കരണം. കുടിശ്ശിക കൂടിയതിനെ തുടർന്ന് സ്പെയർപാർട്സ് കമ്പനികൾക്ക് വിതരണം മുടക്കിയത് സർവിസുകളെയും കലക്ഷനെയും ബാധിച്ചിട്ടിണ്ട്. ഒരു കമ്പനിക്ക് മാത്രം 18 കോടിയോളമാണ് നൽകാനുള്ളത്. ജനുറം സർവിസുകളെയടക്കം സ്പെയർപാർട്സ് ക്ഷാമം രൂക്ഷമായി ബാധിക്കുകയാണ്. എം. ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.