പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ്​ അറസ്​റ്റിൽ

പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ഒറ ്റാമരം തീണ്ടക്കാട്ടുവിളയില്‍ രാമചന്ദ്രനെയാണ് (45) പാറശ്ശാല പൊലീസ് പോക്‌സോ നിയമപ്രകാരം അസ്റ്റ് ചെയ്തത്. പാറശ്ശാലക്ക് സമീപം സൈക്കിളില്‍ വരുകയായിരുന്ന കുട്ടിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്. കൊല്ലങ്കോടിന് സമീപത്തെ ഒരു ആക്രിക്കടയിലെ ജീവനക്കാരനാണ്. എസ്.ഐ ശ്രീലാല്‍ ചന്ദ്രശേഖരൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ramachandhran(45) ചിത്രം. പൊലീസ് പിടികൂടിയ രാമചന്ദ്രന്‍ (45)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.