വർക്കല: നടയറയിലെ പ്രവാസി ജീവകാരുണ്യ സാംസ്കാരിക സംഘടനയായ നാസ് യു.എ.ഇയുടെ പന്ത്രണ്ടാം വാർഷികവും സാംസ്കാരിക സമ്മ േളനവും ശനിയാഴ്ച നടയറയിൽ നടക്കുമെന്ന് ഭാരവാഹികളായ ഷിബു എം.കെ, ഇക്ബാൽ, അർഷദ് കുമിളിയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് വർക്കല ഉപജില്ലയിലെ എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർഥികൾക്കായി പ്രസംഗ മത്സരം നടക്കും. വൈകീട്ട് നാലിന് സാംസ്കാരിക കേന്ദ്രത്തിൻെറ ഉദ്ഘാടനം വി.എച്ച്. അലിയാർ അൽ ഖാസിമി നിർവഹിക്കും. തുടർന്ന്, നടക്കുന്ന സാംസ്കാരിക സമ്മേളനം സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്യും. ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ നടയറ സ്വദേശിയും പെരിങ്ങമ്മല ഇക്ബാൽ കോളജ് അസി. പ്രഫസറുമായ അദബിയ, കലാകാരൻ ആർ.കെ. ഷാക്കിർ, സാംസ്കാരിക പ്രവർത്തകരായ പ്രവാസികൾ, വിദ്യാർഥി പ്രതിഭകൾ എന്നിവരെ ആദരിക്കും. 'നാസ്' എക്സലൻസ് അവാർഡുകളും സമ്മാനിക്കും. ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.