തിരുവനന്തപുരം: പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരിയുടെ മരണത്തിൻെറ ഉത്തരവാദി സംസ്ഥാന വിദ ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയിൽ പാമ്പുകടിയേൽക്കുന്നവർക്ക് ചികിത്സ നൽകാനുള്ള അടിസ്ഥാന സൗകര്യം ലഭ്യമല്ലേയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അഡ്വ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പൂന്തുറ ശ്രീകുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.രഞ്ജിത് ചന്ദ്രൻ, ജില്ല പ്രസിഡൻറ് മഞ്ജിത്ചന്ദ്രൻ, മണ്ഡലം പ്രസിഡൻറുമാരായ എസ്. ജയചന്ദ്രൻ, സജിത്കുമാർ, മുളയറ രതീഷ്, തിരുമല അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.