എം.എസ്.എഫ്, യുവമോർച്ച പ്രവർത്തകർ ഡി.പി.ഐ ഓഫിസിലേക്ക് മാർച്ച് നടത്തി

തിരുവനന്തപുരം: ബത്തേരിയിലെ ക്ലാസ്മുറിയിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരണപ്പെട്ട സംഭവത്തിൽ ഡി.പി.ഐ ഓഫിസിലേക്ക് തള്ളിക്കയറാൻ എം.എസ്.എഫ്, യുവമോർച്ച പ്രവർത്തകരുടെ ശ്രമം. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഇരുവിഭാഗങ്ങളും പൊലീസ് വലയം ഭേദിച്ച് ഡി.പി.ഐ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. എന്നാൽ, കേൻറാൺമൻെറ് എ.സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവിഭാഗം പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. എം.എസ്.എഫ് ജില്ല പ്രസിഡൻറ് ഷഫീക്ക് വഴിമുക്ക്, ജനറൽ സെക്രട്ടറി നൗഫൽ, നൈസാം മുഹമ്മദ്, സനോഫർ, അൻസിഫ് തുടങ്ങിയവരെയും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത് ചന്ദ്രൻ, യുവമോർച്ച സംസ്ഥാന സമിതി അംഗം മണവാരി രതീഷ്, ജില്ല കോ-കൺവീനർ ആർ. ശ്രീലാൽ, മഹേഷ്, ശ്രീരാഗ്, അർജുൻ, വിഷ്ണു എന്നിവരെയും അറസ്റ്റ് ചെയ്തു. പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.