യുവാവിനെ മർദിച്ച്​ കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ

കൊട്ടാരക്കര: വഴിയാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചവശനാക്കി കവർച്ച നടത്തിയ കേസിലെ പ്രതികളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങാലം നല്ലില ചരുവിള പുത്തൻവീട്ടിൽ ബിജു (34), പറമ്പ് ചരുവിള പുത്തൻവീട്ടിൽ അനുരാജ്‌ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എഴുകോൺ പഴങ്ങാലം സ്വദേശി രാജു(39)വിനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചും ഭീഷണിപ്പെടുത്തിയും മൊബൈൽ ഫോൺ, 1200 രൂപ എന്നിവ കവർന്നെടുക്കുകയായിരുന്നു. എഴുകോൺ എസ്.ഐ സന്തോഷ്, ഹോംഗാർഡ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. തട്ടിയെടുത്ത മൊബൈൽ ഫോൺ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. ബസുകൾ കൂട്ടിമുട്ടി 13 പേർക്ക് പരിക്ക് കൊട്ടാരക്കര: പുത്തൂർ തേവലപ്പുറത്ത് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കൂട്ടിമുട്ടി 13 പേർക്ക് പരിക്കേറ്റു. പാറയിൽ ജങ്ഷൻ സൻെറ് തോമസ് കോളജിന് സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടേയും നില ഗുരുതരമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.