പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം നാളെ മുതൽ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷം കൂടുേമ്പാൾ നടത്തുന്ന 56 ദിവസം നീളുന്ന മുറജപം 21 മുതൽ ജനുവരി 15 വരെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലക്ഷദീപത്തോടെയായിരിക്കും മുറജപത്തിൻെറ സമാപനം. ലക്ഷദീപ ദിവസമായ ജനുവരി 15ന് വൈകുന്നേരത്തോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ദീപപ്രഭയിലമരും. മുറജപത്തിൻെറ ഭാഗമായി 55 ദിവസം നീളുന്ന ദേശീയ കലാമേളയും അരങ്ങേറും. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തിൽപരം കലാകാരന്മാർ മേളയിൽ പെങ്കടുക്കും. ക്ഷേത്രത്തിൻെറ കിഴക്കെനടയിൽ രാത്രി 7.15 മുതൽ 8.15 വരെയാണ് കലാപരിപാടികളുടെ അവതരണം. ക്ഷേത്രം ചീഫ് എക്സിക്യുട്ടിവ് ഒാഫിസർ വി. രതീഷൻ, സൂര്യകൃഷ്ണമൂർത്തി, സീനിയർ ഫിനാൻസ് മാനേജർ ഉദയഭാനു, മാേനജർ ശ്രീകുമാർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.